ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; കടയിലെത്തി ഉടമയെ തീകൊളുത്തി യുവാവ്, ഇരുവരും മരിച്ചു

  • 27/04/2022

പൂനെ: തയ്യൽക്കടയിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രണ്ട് മരണം. പൂനെയിലാണ് സംഭവം. മിലിന്ദ് നാഥ് സാ​ഗർ‌ (35), കടയുടമ ബാല നോയ ജാനിം​ഗ് (32) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഇവർക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു.  32 കാരിയായ സ്ത്രീയും ഗുരുതരമായി പൊള്ളലേറ്റ് മരിച്ചതായി പൂനെ സിറ്റി പോലീസ് അറിയിച്ചു.

ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ച അയൽവാസിയായ പ്രശാന്ത്കുമാർ ദേബ്നാർ (26) 35% പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. നാഥ്‌സാഗറും ജാനിം​ഗും ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. 

ശനിയാഴ്ച രാത്രി നാഥ്‌സാഗർ കടയിലെത്തി ജാനിം​ഗിനെ പെട്രോൾ ഒഴിച്ച്തീ
കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് പോലീസ് പറഞ്ഞു. തീ പടർന്നപ്പോൾ ജാനിങ് യുവാവിനെ മുറുകെ പിടിച്ചു. തുടർന്ന് ഇരുവർക്കും ഗുരുതരമായ പൊള്ളലേറ്റു. 

Related News