കുവൈത്തിലെ കൊറോണ നിയന്ത്രണങ്ങൾ ക്യാബിനറ്റ് റദ്ദാക്കി; ഇനി മാസ്ക് നിര്ബന്ധമില്ല

  • 27/04/2022

കുവൈറ്റ് സിറ്റി : ഇന്ന് ഉച്ചതിരിഞ്ഞ് നടന്ന അസാധാരണമായ  മന്ത്രിസഭ യോഗത്തിന് ശേഷം  ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഡോ. മുഹമ്മദ് അബ്ദുൾ ലത്തീഫ് അൽ-ഫാരിസ് കുവൈത്തിലെ  കൊറോണ നിയന്ത്രണങ്ങൾ ക്യാബിനറ്റ് റദ്ദാക്കിയാതായി പ്രഖ്യാപിച്ചു.  

കുവൈത്തിലെ എപ്പിഡെമിയോളജിക്കൽ സാഹചര്യത്തിന്റെ എല്ലാ സൂചകങ്ങളുടെയും തുടർച്ചയായ പുരോഗതിയുടെയും സമൂഹ പ്രതിരോധശേഷി നൽകുന്ന ഉയർന്ന പ്രതിരോധ കുത്തിവയ്പ്പുകളുടെയും വെളിച്ചത്തിൽ മെയ് ഒന്നുമുതൽ  നിയന്ത്രണങ്ങൾ ഒഴിവാക്കിയതായി അറിയിച്ചു. 


തുറന്നതും അടച്ചതുമായ എല്ലാ സ്ഥലങ്ങളിലും മാസ്ക് ധരിക്കുന്നത് ഓപ്ഷണൽ ആണെന്നും രോഗലക്ഷണങ്ങളുള്ളവർ മാസ്ക് ധരിക്കേണ്ട ബാധ്യതയുണ്ടെന്നും വ്യക്തമാക്കി 

പ്രതിരോധ കുത്തിവയ്പ്പിന്റെ അവസ്ഥ പരിഗണിക്കാതെയും PCR പരിശോധന കൂടാതെയും അടച്ചിട്ട എല്ലാ പൊതു സ്ഥലങ്ങളിലും പ്രവേശിക്കാൻ വ്യക്തികളെ അനുവദിക്കും 

രോഗബാധിതരായ വ്യക്തികൾ അണുബാധയുടെ തീയതി മുതൽ (5) ദിവസത്തേക്ക് വീട്ടിൽ ക്വാറന്റൈൻ ആവശ്യപ്പെടുന്നു, തുടർന്നുള്ള (5) ദിവസത്തേക്ക് മാസ്ക് ധരിക്കണം 

പ്രതിരോധ കുത്തിവയ്പ്പ് നില പരിഗണിക്കാതെ, വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പും  പിസിആർ പരിശോധനയും ഒഴിവാക്കി 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News