പശുവിനെ ലൈംഗികമായി പീഡിപ്പിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞു; പ്രതി അറസ്റ്റില്‍

  • 27/04/2022

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പശുവിനെ ലൈംഗികമായ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് മജീദ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 23-നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. 

മജീദ് പശുവിനെ പീഡിപ്പിക്കുന്നത് അയല്‍വാസിയായ ജിതേന്ദ്ര യാദവ് എന്നയാളാണ് കണ്ടത്. പശുവിനെ ലൈംഗികമായി ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടതോടെ അയല്‍ക്കാരന്‍ പശുവിന്റെ ഉടമയെ വിവരമറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലുള്ളത് മജീദാണെന്ന് സ്ഥിരീകരിച്ചതോടെ ഇയാളെ പിടികൂടാനായി നാട്ടുകാര്‍ പ്രത്യേകസംഘം രൂപീകരിച്ച് തിരച്ചില്‍ ആരംഭിച്ചു. 

തുടര്‍ന്ന് സരോജിനി നഗറില്‍ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ  സഹിതമാണ് പശുവിന്റെ ഉടമ പൊലീസില്‍ പരാതി നല്‍കിയത്.

Related News