തൊഴിൽ നിയമ ലംഘനം; കുവൈത്തിൽ 92 കടകൾ പൂട്ടിച്ച് മാൻപവർ അതോറിറ്റി

  • 28/04/2022

കുവൈത്ത് സിറ്റി: ഒരു കൊമേഴ്സൽ കോംപ്ലക്സിലെ 92. കടകൾ പൂട്ടിച്ചതായി മാൻപവർ അതോറിറ്റിയിലെ ലേബർ പരിശോധന വിഭാഗം ഡയറക്ടർ ഫഹദ് അൽ മുറാദ് അറിയിച്ചു. തൊഴിലുടമകൾ  രാജ്യത്തിന് പുറത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരരുത് അല്ലെങ്കിൽ രാജ്യത്തിനകത്ത് നിന്ന് തൊഴിലാളികളെ വാടകയ്ക്ക് എടുക്കരുത് എന്നാണ് നിയമത്തിൽ വ്യക്തമാക്കുന്നത്. 

ലേബർ പരിശോധന വിഭാഗം നടത്തിയ പരിശോധനയിൽ ഈ നിയമ ലംഘനം നടന്നതായി വ്യക്തമായതോടെയാണ് നടപടികൾ സ്വീകരിച്ചത്. ആർട്ടിക്കിൾ 10 ലംഘിക്കുന്നവർക്ക് മൂന്ന് വർഷത്തിൽ കൂടാത്ത തടവും അല്ലെങ്കിൽ ഓരോ തൊഴിലാളിക്കും എന്ന നിലയിൽ കെഡി 2,000 മുതൽ കെഡി 10,000 വരെ പിഴയും ചുമത്തുമെന്നാണ് നിയമത്തിൽ പറയുന്നതെന്ന് അൽ മുറാദ് കൂട്ടിച്ചേർത്തു. ഹവല്ലി പ്രദേശത്തെ കൊമേഴ്സൽ കോംപ്ലക്സിൽ നടത്തിയ പരിശോധനകളുടെ ഭാഗമായുള്ള വാർത്താകുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കടകൾ പൂട്ടിച്ച ശേഷം ഫയൽ ജനറൽ ഡിപ്പാർട്ട്മെൻ്റ് ഫോർ ഇൻവെസ്റ്റിഗേഷൻസിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News