തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തണം; ഗാർഹിക തൊഴിൽ നിയമത്തിൽ മാറ്റങ്ങൾ കൊണ്ട് വരാൻ കുവൈറ്റ് മാൻപവർ അതോറിറ്റി

  • 28/04/2022

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിൽ നിയമത്തിൽ പുതിയ എക്സിക്യൂട്ടീവ് റെഗുലേഷൻ കൊണ്ട് വരുന്ന കാര്യം മാൻപവർ അതോറിറ്റി ആലോചിക്കുന്നു. ​ഗാർഹിക തൊഴിലാളികളുടെ തൊഴിൽ അന്തരീക്ഷം കൂടുതൽ മെച്ചപ്പെട്ടതാക്കാനും കൂടുതൽ സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. കുവൈത്തിന്റെ അന്താരാഷ്ട്ര തൊഴിൽ കൺവെൻഷനുകൾ, മാനദണ്ഡങ്ങൾ, കരാറുകൾ എന്നിവയ്ക്ക് അനുസൃതമായിയാണ് എക്സിക്യൂട്ടീവ് റെഗുലേഷൻ കൊണ്ട് വരുന്നത്.

മാർക്കറ്റ് സാഹചര്യം കൈകാര്യം ചെയ്യുന്നതിനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കൂടുതൽ നൂതനമായ നിയന്ത്രണങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ അ​ഗ്രഹിക്കുന്നതായി മാൻപവർ അതോറിറ്റിയിലെ എംപ്ലോയ്മെന്റ് പ്രൊട്ടക്ഷൻ വിഭാ​ഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. മുബാറക് അൽ ജാഫൗർ പറഞ്ഞു. 

തൊഴിൽ പീഡനവും വിവേചനവും ഉൾപ്പെടെ വിവിധ കേസുകളിൽ തൊഴിലുടമകൾക്കിടയിൽ തൊഴിൽ കൈമാറ്റം ചെയ്യുന്നതിന് നിയമത്തിന്റെ ബലം ഉപയോഗിക്കാൻ പുതിയ നിയന്ത്രണത്തിലെ വ്യവസ്ഥകൾ അധികൃതർക്ക് അനുവാദം നൽകുന്നുണ്ട്. കൂടാതെ തൊഴിൽ സംരക്ഷണ നടപടികളെ പിന്തുണയ്ക്കുന്നതിൽ കുവൈത്തിന്റെ സ്ഥാനം മെച്ചപ്പെടുത്താനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News