അയൽ രാജ്യങ്ങളിലെ മത്സ്യത്തൊഴിലാളികൾ സമുദ്രാതിർത്തി കടക്കുന്നതിനെതിരെ കുവൈത്ത് ഫെഡറേഷൻ ഓഫ് ഫിഷർമെൻ മേധാവി

  • 28/04/2022

കുവൈത്ത് സിറ്റി: അയൽരാജ്യങ്ങളിലെ ചില മത്സ്യത്തൊഴിലാളികളിൽ നിന്ന് രാജ്യത്തിന്റെ സമുദ്രാതിർത്തി സംരക്ഷിക്കുന്ന കോസ്റ്റ് ഗാർഡുകളുടെയും നാവികസേനയുടെയും പരിശ്രമങ്ങളെ പ്രശംസിച്ച് കുവൈത്ത് ഫെഡറേഷൻ ഓഫ് ഫിഷർമെൻ തലവൻ ദഹെർ അൽ സുവയാൻ. ചില മത്സ്യത്തൊഴിലാളികൾ സമുദ്രാതിർത്തി ലംഘിക്കാൻ നോക്കുകയാണ്. കുവൈത്തിലെ നിരവധി മത്സ്യത്തൊഴിലാളികൾ കൊള്ളയടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

സമുദ്രാതിർത്തി കടക്കാത്ത തരത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണം. സമീപകാലത്ത് നടക്കുന്നത് അംഗീകരിക്കാൻ പറ്റാത്ത ലംഘനമാണെന്നും അൽ സുവാൻ പറഞ്ഞു. കുവൈത്തിലെ മത്സ്യത്തൊഴിലാളികൾ കർശനമായി സമുദ്രാതിർത്തി പാലിക്കുന്നവരാണ്. അയൽ രാജ്യങ്ങളിൽ നിന്നുള്ളവരും രാജ്യാന്തര കരാറുകൾ പാലിക്കണം. എല്ലാവരുടെയും പൊതു നന്മയ്ക്കായി സഹകരണം ആവശ്യമാണെന്നും കുവൈത്ത് ഫെഡറേഷൻ ഓഫ് ഫിഷർമെൻ തലവൻ ദഹെർ അൽ സുവയാൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News