ഭാര്യ വീട്ടിലേക്ക് വരാന്‍ തയ്യാറായില്ല; ഭാര്യയുടെ അനിയത്തിയുമായി യുവാവ് നാടുവിട്ടു

  • 28/04/2022

പറ്റ്‌ന: ഭാര്യ വീട്ടിലേക്ക് വരാന്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് ഭാര്യയുടെ അനിയത്തിയുമായി യുവാവ് നാടുവിട്ടു. ബിഹാറിലെ ചപ്പാര ജില്ലയിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട്ടിലേക്ക് പോയ ഭാര്യ കൃഷ്ണറാം നിര്‍ബന്ധിച്ചിട്ടും വീട്ടിലേക്ക് വരാന്‍ തയ്യാറായില്ല. ഇതോടെ കൃഷ്ണറാം ഭാര്യയുടെ അനിയത്തിയുമായി നാടുവിടുകയായിരുന്നു. ഭാര്യയുടെ പ്രായപൂര്‍ത്തിയാകാത്ത ഇളയസഹോദരിയുമായാണ് യുവാവ് നാടുവിട്ടത്. 

അതേസമയം പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടില്‍ നിന്ന് ഇറക്കികൊണ്ടുപോകുകയായിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയതിന് പെണ്‍കുട്ടിയുടെ പിതാവ് യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് വനിതാ പോലീസ് അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിച്ചതായി പോലീസ് കണ്ടെത്തി. 

ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് റാമിനൊപ്പം പോയതെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കൃഷ്ണറാമിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. 12 വര്‍ഷം മുന്‍പാണ് കൃഷ്ണറാം ദേവിയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് നാലുമക്കളുണ്ട്. 

Related News