കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് കുവൈറ്റ് ആരോഗ്യ മന്ത്രി

  • 28/04/2022

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ എല്ലാ പിന്തുണയും നല്‍കിയവര്‍ക്ക് നന്ദി അറിയിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അല്‍ സൈദ്. രാഷ്ട്രീയ നേതൃത്വത്തിനും, മെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും മന്ത്രി നന്ദി പറഞ്ഞു. പൂര്‍ണമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ച മന്ത്രിസഭാ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും ജീവൻ സംരക്ഷിക്കുന്നതിനുമായി മുമ്പ് ഏർപ്പെടുത്തിയിരുന്ന മുൻകരുതൽ നിയന്ത്രണങ്ങൾ എല്ലാം പിന്‍വലിക്കുകയാണ്.

ഈ സാഹചര്യത്തിലേക്ക് എത്തിച്ചേരുന്നതിന് വലിയ പിന്തുണ എല്ലാവരും നല്‍കിയിട്ടുണ്ട്. വൈറസിനെ പ്രതിരോധിക്കാന്‍ പോരാടിയ മെഡിക്കല്‍ മേഖലയില്‍ ഉള്ളവര്‍ ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ട്. ആരോഗ്യ നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിക്കുമ്പോഴും എല്ലാ ഗവര്‍ണറേറ്റുകളിലെയും കൊവിഡ് സാഹചര്യം തുടര്‍ന്നും നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ച മന്ത്രിസഭാ യോഗത്തില്‍ മാസ്ക്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നീക്കാന്‍ ധാരണയായിരുന്നു. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഇനി മുതല്‍ പിസിആര്‍ പരിശോധനയും ആവശ്യമില്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News