പൂര്‍ണമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കുവൈത്ത്; കൊറോണ കമ്മിറ്റി പിരിച്ച് വിട്ടു

  • 28/04/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യങ്ങള്‍ വളരെ മെച്ചപ്പെട്ട സാഹചര്യത്തില്‍ മഹാമാരിയെ പ്രതിരോധിക്കാന്‍ നിയോഗിച്ച കൊറോണ കമ്മിറ്റി പിരിച്ചുവിട്ടു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. പൂര്‍ണമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാണ് കുവൈത്ത് തയാറെടുക്കുന്നത്. ഈ സാഹചര്യത്തില്‍ പൂര്‍ണമായ ഇളവുകള്‍ നല്‍കിട്ടുണ്ട്.

പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ

1. തുറന്നതും അടച്ചതുമായ എല്ലാ സ്ഥലങ്ങളിലും ആവശ്യമെങ്കില്‍ മാത്രം ഇനി മാസ്ക്ക് ധരിച്ചാല്‍ മതിയാകും

2. പിസിആര്‍ പരിശോധന ഇല്ലാതെ തന്നെ എല്ലാവര്‍ക്കും എല്ലായിടത്തും പ്രവേശനം അനുവദിച്ചു

3. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കും ഇനി പിസിആര്‍ പരിശോധനയില്ലാതെ പ്രവേശിക്കാം

4. സമ്പര്‍ക്കത്തില്‍ വന്ന വാക്സിന്‍ സ്വീകരിക്കാത്തവരുടെ ഉള്‍പ്പെടെ ക്വാറന്‍റൈന്‍ നിബന്ധനകള്‍ ഒഴിവാക്കി

5. സമ്പര്‍ക്കത്തില്‍ വന്നാല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണം കാണിച്ചാല്‍ മാത്രം പിസിആര്‍ പരിശോധന

6. കൊവിഡ് ബാധിക്കുന്നവര്‍ക്ക് അഞ്ച് ദിവസം ഹോം ഐസ്വലേഷന്‍. തുടര്‍ന്നുള്ള അഞ്ച് ദിവസങ്ങളില്‍ മാസ്ക്ക് ധരിക്കണം

7. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് പിസിആര്‍ പരിശോധന ആവശ്യമില്ല. വാക്സിനേഷന്‍ നിബന്ധനയും ഒഴിവാക്കി

8. വാക്സിന്‍ സ്വീകരിക്കാത്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാം

9. പൊസിറ്റീവ് ആയവര്‍ മാത്രം ഷ്‍ലോനാക്ക് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ മതിയാകും

10. മോസ്ക്കുകളില്‍ എല്ലാവരും ആരോഗ്യ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിക്കണം

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News