അജ്ഞാത ഹെപ്പറ്റൈറ്റിസ്; കുവൈത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

  • 28/04/2022

കുവൈറ്റ് സിറ്റി : കുവൈറ്റിൽ "അജ്ഞാതമായ" ഹെപ്പറ്റൈറ്റിസിന്റെ  ഒരു കേസുപോലും  കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഏറ്റവും പുതിയ ആഗോള ആരോഗ്യ സംഭവവികാസങ്ങളും അജ്ഞാതമായ ഹെപ്പറ്റൈറ്റിസ് സംബന്ധിച്ച നിരീക്ഷണ നടപടിക്രമങ്ങളും പിന്തുടരുന്നതിന്റെ പശ്ചാത്തലത്തിൽ, ഇതുവരെ ഒരു കേസും കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിക്കുന്നു,  ആരോഗ്യ മന്ത്രാലയത്തിലെ പ്രത്യേക ടീമുകൾ പ്രാദേശികമായി നിരീക്ഷിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുന്നു, കൂടാതെ ആഗോളതലത്തിലെ  ആരോഗ്യസ്ഥിതി പിന്തുടരുകയും ചെയ്യുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

Related News