കുവൈത്തിൽ പോലീസുകാർക്കും വഴിയാത്രക്കാർക്കും നേരെ വെടിയുതിർത്ത സൈനികനെ അറസ്റ്റ് ചെയ്തു

  • 29/04/2022

കുവൈറ്റ് സിറ്റി:  മയക്കുമരുന്നിന്റെ സ്വാധീനത്തിൽ പോലീസുകാർക്കും വഴിയാത്രക്കാർക്കും നേരെ വെടിയുതിർത്ത ഒരു സൈനികനെ കുവൈത്തിലെ  സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 

സബാൻ ഏരിയയിലെ ഖുറൈൻ മാർക്കറ്റിൽ ഒരാൾ സ്വദേശിയെ  തോക്ക്  കാണിച്ച് ഭീഷണിപ്പെടുത്തിയതായി ഓപ്പറേഷൻ റൂമിന് റിപ്പോർട്ട് ലഭിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. പട്രോളിംഗ് നടത്തുന്നവരെയും വഴിയാത്രക്കാരെയും വെടിവച്ചതായും ലഭിച്ച വിവരത്തെ തുടർന്ന്  സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അക്രമിയെ അറസ്റ്റ് ചെയ്തു. അന്യോഷണത്തിൽ ഇയാൾ  ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന സൈനികനാണെന്ന് തെളിഞ്ഞു. സംശയാസ്പദമായ മയക്കുമരുന്ന് ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തി, തുടർന്ന് ഇയാളെ ബന്ധപ്പെട്ട  അധികാരികൾക്ക് റഫർ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News