എല്ലാ സേവനങ്ങളും ഓട്ടോമേറ്റ് ചെയ്യുന്നതിന് ദീർഘകാല പദ്ധതിയുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 29/04/2022

കുവൈത്ത് സിറ്റി: എല്ലാ മേഖലകളിലെയും എല്ലാ സേവനങ്ങളും ഓട്ടോമേറ്റ് ചെയ്യുന്നതിന് ദീർഘകാല പദ്ധതി സജ്ജമാക്കി ആരോഗ്യ മന്ത്രാലയം. പ്രവർത്തന പ്രക്രിയ വേഗത്തിലാക്കാനും മന്ത്രാലയത്തിന്റെ വിവിധ മേഖലകളിലെ ഓഡിറ്റർമാർക്കും തൊഴിലാളികൾക്കും കാര്യങ്ങള്‍ എളുപ്പമാക്കാനുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ഓട്ടോമേറ്റ് ചെയ്ത് പിശകുകള്‍ ഒഴിവാക്കും. പ്രൊമോഷണൽ, പ്രിവന്റീവ്, ക്യൂറേറ്റീവ്, റീഹാബിലിറ്റീവ് സേവനങ്ങൾ, അല്ലെങ്കിൽ ആരോഗ്യ ഡാറ്റ നിരീക്ഷിക്കുകയും വിശകലനം ചെയ്യുന്ന കാര്യത്തിലായാലും, ആരോഗ്യ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസങ്ങൾ അടുത്തറിയാൻ ആരോഗ്യ മന്ത്രാലയം അവസരം ഒരുക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, പൗരന്മാർക്കും താമസക്കാർക്കും, പ്രത്യേകിച്ച് ആസ്ത്മ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്ക് വീണ്ടും മന്ത്രാലയം ജാഗ്രത നിര്‍ദേശം നല്‍കി. പൊടി ഏൽക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അത്യാവശ്യങ്ങളില്ലെങ്കില്‍ അവരെ വീടുകളില്‍ തനിച്ചാക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആസ്തമ ഗുരുതര സാഹചര്യം ഒഴിവാക്കുന്നതിനായി ഡോക്ടമാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പൊടി വീടുകള്‍ക്ക് ഉള്ളില്‍ കയറാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News