കുവൈത്തിലെ പോലീസ് സേനാംഗങ്ങളുടെ യൂണിഫോമിൽ ക്യാമറ ഘടിപ്പിക്കുന്നു. നിർദ്ദേശത്തിന് അംഗീകാരം

  • 29/04/2022

കുവൈത്ത് സിറ്റി : രാജ്യത്തെ പോലീസ് സേനാംഗങ്ങളുടെ യൂണിഫോമിൽ അത്യാധുനിക നിരീക്ഷണക്യാമറകള്‍ ഘടിപ്പിക്കാനുള്ള നിർദ്ദേശത്തിന് നാഷണൽ അസംബ്ലിയുടെ ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകി. ഡ്യൂട്ടി സമയത്ത് മാത്രമേ ക്യാമറ പ്രവർത്തിക്കൂകയുള്ളൂ. ഇതോടെ ക്രമസമാധാനപാലനവും നിരീക്ഷണവും തത്സമയം വീക്ഷിക്കുവാന്‍ സാധിക്കും. പോലീസിനെ സുതാര്യമാക്കാന്‍ പുതിയ സംവിധാനം വഴിയൊരുക്കും. 

തല്‍സമയ ദൃശ്യങ്ങളാണു ക്യാമറകളുടെ പ്രത്യേകത. പുതിയ സംവിധാനം വഴി സീനിയര്‍ ഓഫീസര്‍ക്ക് ക്യാമറ ഘടിപ്പിച്ച പോലീസ് ഓഫീസറോടും തിരിച്ചും പുഷ് ടു ടാക് സംവിധാനം വഴി സംസാരിക്കാനാവും. ഒരു ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് പരസ്പരം സംസാരിക്കാനും കഴിയും. ഇവയ്ക്കുപുറമേ, മെമ്മറിയുള്ള ക്യാമറകളില്‍ ഓഡിയോ വീഡിയോ റെക്കോഡിങ് സൗകര്യമുള്‍പ്പെടെ മറ്റു സാധാരണ ക്യാമറകളിലുള്ള സംവിധാനങ്ങളുമുണ്ട്. ഓരോ ദിവസത്തെയും റെക്കോഡിങ് അതതു ദിവസം കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കുന്നതിനും പിന്നീടുള്ള വിശകലനത്തിന് ഉപയോഗിക്കുന്നതിനും കഴിയുമെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News