കുവൈത്തില്‍ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് കേസുകളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം.

  • 29/04/2022

കുവൈത്ത് സിറ്റി : രാജ്യത്ത് അക്യൂട്ട് ഹെപ്പറ്റൈറ്റിസ് കേസുകളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്നും ആഗോള അടിസ്ഥാനത്തിലുള്ള കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കുട്ടികളെ ബാധിക്കുന്ന അക്യൂട്ട് വൈറൽ ഹെപ്പറ്റൈറ്റിസ് വയറുവേദന, മഞ്ഞപ്പിത്തം, ഓക്കാനം, ഛർദ്ദി, വയറിളക്കം, ക്ഷീണം, പേശികളിലും മറ്റ് അവയവങ്ങളിലും വേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഈ വര്‍ഷമാദ്യം സ്‌കോട്ട്‌ലൻഡിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ബ്രിട്ടന്‍ , നോർത്ത് അയർലൻഡ്, സ്പെയിൻ, ഡെൻമാർക്ക്, റൊമാനിയ, ഹോളണ്ട്, യുഎസ്, ബെൽജിയം, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ  രാജ്യങ്ങളിലായി 170 ളം  കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ അധികവും  ഒരു മാസത്തിനും 16 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് . 

Related News