വിവാഹത്തിനിടെ വധുവിനെ വെടിവെച്ചു കൊന്നു; കാമുകന്‍ ഒളിവില്‍

  • 29/04/2022

ലക്‌നൗ: വിവാഹത്തിനിടെ വധുവിനെ വെടിവെച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം ഉണ്ടായത്. യുവതി വിവാഹം കഴിക്കാന്‍ തീരുമാനിച്ചതില്‍ കാമുകന്‍ പ്രതികാരം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

മഥുരയിലെ നൗജ്ഹീല്‍ മേഖലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. വധുവായ കാജലാണ് കൊല്ലപ്പെട്ടത്. കാജലുമായി യുവാവ് പ്രണയത്തിലായിരുന്നു. ബന്ധം അവഗണിച്ച് കൊണ്ട് മറ്റൊരാളെ വിവാഹം കഴിക്കാന്‍ യുവതി തീരുമാനിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതി അനീഷിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. 

മാലയിടല്‍ ചടങ്ങിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിനകത്തേയ്ക്ക് പോയ മകള്‍ക്ക് നേരെ അനീഷ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അച്ഛന്റെ പരാതിയില്‍ പറയുന്നു. തലയ്ക്ക് വെടിയേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് പറയുന്നു

Related News