ഈദ് ഗംഭീരമായി ആഘോഷിക്കാന്‍ കുവൈത്ത്; മാളുകളിൽ വൻ തിരക്ക്

  • 29/04/2022

കുവൈത്ത് സിറ്റി: ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കുന്നതിനായി തയാറെടുത്ത് കുവൈത്ത്. വിപണികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തെരുവുകളിലും റോഡുകളിലും തുടങ്ങി മാളുകളില്‍ അടക്കം ഈദ് ആഘോഷിക്കാനായി ഒരുങ്ങുന്നവരുടെ തിരക്കാണ്. പുത്തന്‍ ട്രെന്‍ഡിലും ഫാഷനിലുമുള്ള എല്ലാം വാങ്ങിക്കൂട്ടുന്നവരെ എല്ലായിടത്തും കാണാനാകും. ഈദ് ആഘോഷത്തിന്‍റെ ഭാഗമായി കഴിഞ്ഞ ആഴ്ച തന്നെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്തിരുന്നു. ഇതോടെയാണ് വിപണി ഉണര്‍ന്നതും ജനങ്ങള്‍ ഒഴുകി തുടങ്ങിയതും.

എന്നാല്‍, ഈദ് ആഘോഷത്തിന് ശേഷം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് കാര്യങ്ങള്‍ എത്തുമോയെന്ന ആശങ്ക പലര്‍ക്കുമുണ്ട്. എന്നാലും, ഈദിന് പുതിയ വസ്ത്രങ്ങളും മധുരപലഹാരങ്ങളും വാങ്ങുന്നതും അതിഥികളെ വീടുകളില്‍ സത്കരിക്കുന്നതും എല്ലാം ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. ഇതിനിടെ വിപണയില്‍ തിരക്ക് വര്‍ധിച്ചതോടെ ഗതാഗതക്കുരുക്കും തുടര്‍ക്കഥയാകുന്നുണ്ട്. ഈദിന് മുന്നോടിയായി ശമ്പളം നല്‍കിയത് കുടുംബങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണെന്നുള്ള പ്രതികരണമാണ് പൊതുവില്‍ ലഭിക്കുന്നത്. എന്നാല്‍, ആഘോഷത്തിന് ശേഷം എന്താകുമെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഈദിനായി ഒരു പ്രത്യേക ബജറ്റ് വച്ച് പണം ചെലവാക്കണമെന്നാണ് പലരും മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News