സരയത്ത് സീസണ്‍: കുവൈത്ത് തീരങ്ങളില്‍ നിറയെ ചിപ്പികള്‍

  • 29/04/2022

കുവൈത്ത് സിറ്റി: കുവൈത്ത് കടല്‍ തീരങ്ങള്‍ ചിപ്പികളാല്‍ നിറഞ്ഞു. ഉയർന്ന തിരമാലകളും വേലിയേറ്റങ്ങളുമുള്ള സരയത്ത് സീസണില്‍ ചിപ്പികള്‍ വരുന്ന പ്രതിഭാസം സ്വാഭാവികമാണെന്ന് ഡൈവിംഗ് ടീം തലവന്‍ വാലിദ് അല്‍ ഫാദെല്‍ പറഞ്ഞു. കുവൈത്തിന്‍റെ തീരത്ത് ചിപ്പികള്‍ ബ്രൗൺ ആൽഗേകളിൽ പറ്റിപ്പിടിച്ചിരുന്നതിന്‍റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ നിരവധി പേരാണ് എത്തുന്നത്. 

ഈ സമയത്ത് വ്യത്യസ്ത വലിപ്പത്തിലുള്ള ചിപ്പികളുടെ സാന്നിധ്യം കടൽത്തീരങ്ങളിൽ സാധാരണമാണെന്നും അവയുടെ എണ്ണം നൂറുകണക്കിനുണ്ടാകുമെന്നും അല്‍ ഫാദെല്‍ പറഞ്ഞു. എന്നാല്‍, ചിപ്പികളുടെ എണ്ണം ആയിരത്തിലധികം വരുന്നത് അസാധാരണമാണ്. അത്തരത്തില്‍ ഒരു പ്രതിഭാസം ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നു. നിലവില്‍ സാധരാണ നിലയിലാണ് ചിപ്പികള്‍ ഉണ്ടായിരിക്കുന്നത്. ഫഹാഹീല്‍, നുവൈസീബ് പ്രദേശങ്ങളിലാണ് ചിപ്പികള്‍ കൂടുതലായി കണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News