സിവിൽ ഐ‍ഡി ഉപയോ​ഗിച്ച് ജിസിസി രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാൻ അനുമതി

  • 29/04/2022

കുവൈത്ത് സിറ്റി: സിവിൽ ഐ‍ഡി ഉപയോ​ഗിച്ച് കുവൈത്ത് പൗരന്മാർക്കും സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്കും ജിസിസി രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാൻ അനുമതി. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ടമെന്റ് ഓഫ് സെക്യൂരിട്ടി റിലേഷൻസ് ആൻഡ് മീഡിയ വിഭാ​ഗമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച മുതലാണ് ഇക്കാര്യത്തിന് അനുമതി നൽകിയിട്ടുള്ളത്. 

കുവൈത്തികൾക്ക് സിവിൽ ഐഡി ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും വിവിധ തുറമുഖങ്ങൾ വഴി ജിസിസി പൗരന്മാർക്ക് കുവൈത്തിലേക്ക് പ്രവേശിക്കാനും അനുമതി നൽകുന്നതാണ് പുതിയ തീരുമാനം. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ എല്ലാം എടുത്ത് കളയാൻ ഇന്നലെ മന്ത്രിസഭ തീരുമാനിച്ചതോടെയാണ് ഇത്തരമൊരു നീക്കം കൂടെ വന്നത്,

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News