കുവൈത്തിലെ സോഷ്യൽ നെറ്റ്‍വർക്കിം​ഗ് സൈറ്റുകളിൽ ലൈസൻസ് ഇല്ലാത്ത സംഭാവനയ്ക്കായുള്ള പരസ്യങ്ങൾ നിരീക്ഷിക്കുന്നു

  • 30/04/2022

കുവൈത്ത് സിറ്റി: സോഷ്യൽ നെറ്റ്‍വർക്കിം​ഗ് സൈറ്റുകളിൽ വരുന്ന ലൈസൻസ് ഇല്ലാത്ത സംഭാവനയ്ക്കായുള്ള പരസ്യങ്ങൾ അധികൃതർ നിരീക്ഷിക്കുന്നുണ്ടെന്ന് ചാരിറ്റബിൾ വർക്ക് ടീം അറിയിച്ചു. റമദാന്റെ അവസാന ആഴ്ചയിൽ മാത്രം ഇത്തരത്തിൽ 10 പരസ്യങ്ങളാണ് ലൈസൻസ് ഇല്ലാതെയാണെന്നുള്ളത് കണ്ടെത്തിയത്. ലൈസൻസ് ഇല്ലാതെ സംഭാവനകൾ ശേഖരിച്ച അഞ്ച് പേരും അറസ്റ്റിലായിട്ടുണ്ട്. സംഭാവനകൾ ശേഖരിക്കാൻ സ്ഥാപിച്ച ചില കിയോസ്ക്കുകളും നീക്കം ചെയ്തു. ഈദ് അൽ ഫിത്തർ അവധി സമയത്തും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News