മോസ്‌ക്കുകളും സൂഖ് അൽ മുബാറകിയയും സന്ദർശിച്ച് സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി ഫയർ ബ്രിഗേഡ് മേധാവി

  • 30/04/2022

കുവൈത്ത് സിറ്റി: മോസ്ക്കുകളും സൂഖ് അൽ മുബാറകിയയും സുരക്ഷിതമാക്കുന്നതിന്റെ ചുമതലയുള്ള സുരക്ഷാ ഫയർ സ്റ്റേഷനുകൾ ജനറൽ ഫയർ ബ്രിഗേഡ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മുക്രാദ് പരിശോധിച്ചു. പ്രാർത്ഥനയ്ക്കായി ആളുകൾ എത്തുന്ന സ്ഥലങ്ങളും സൂഖ് അൽ മുബാറിക്കയയും സുരക്ഷിതമാണെന്ന് ഉറപ്പ് വരുന്നതിന്റെ ഭാ​ഗമായിട്ടായിരുന്നു പരിശോധന. ഇൻസ്പെക്ഷൻ ടൂർ മുബാറക്കിയ മാർക്കറ്റ് പോയിന്റിൽ നിന്നാണ് തുടങ്ങിയത്. 

ക്യാപിറ്റൽ ​ഗവർണറേറ്റിലെ അ​ഗ്നിശമന സേന വിഭാ​ഗം ഡയറക്ടർ കേണൽ അഹമ്മദ് ഹയെഫ് ഹമ്മൂദ് ആണ് അൽ മുക്രാദിനെ സ്വീകരിച്ചത്. തുടർന്ന് അൽ അദിലിയ മേഖലയിലെ അൽ റഷീദ് മസ്ജിദിന്റെ സുരക്ഷയുടെ ചുമതലയുള്ള ഫയർ സ്റ്റേഷൻ അദ്ദേഹം സന്ദർശിച്ചു. അൽ സിദ്ദിഖ് ഡിസ്‌‌ട്രിക്റ്റിലെ ബിലാൽ ബിൻ റബാഹ് മോസ്ക്കിന് സമീപമുള്ള സന്ദർശിച്ച ശേഷമാണ് അൽ മുക്രാദ് ഇൻസ്പെക്ഷൻ ടൂർ അവസാനിപ്പിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News