കുവൈറ്റിൽ മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയ പ്രവാസികളെ നാടുകടത്തണമെന്ന് ആവശ്യം

  • 30/04/2022

കുവൈത്ത് സിറ്റി: മാനസികാരോഗ്യ ആശുപത്രികളില്‍ ചികിത്സ തേടിയ പ്രവാസികളെ നാടുകടത്തണമെന്ന് നിര്‍ദേശിച്ച് എംപി ബാദര്‍ അല്‍ ഹുമൈദി. 2020 അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 36,000 പ്രവാസികളാണ് മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയിട്ടുള്ളത്. ഇവര്‍ സമൂഹത്തിന്‍റെ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നാണ് എംപിയുടെ വാദം. വിഷയത്തില്‍ ഒരു അന്തിമ തീരുമാനം വരാത്തതിനാല്‍ ഇവരെ നാടുകടത്താനാകില്ലെന്നാണ് ആഭ്യന്തര മന്ത്രി അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അറിയിച്ചതെന്നും എംപി കൂട്ടിച്ചേര്‍ത്തു. 

അതേസമയം, സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയുടെയും (എസ്എബി) കുവൈത്ത് സൊസൈറ്റി ഫോർ എജ്യുക്കേഷൻ ക്വാളിറ്റിയുടെയും റിപ്പോർട്ടുകൾ പ്രകാരം കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (കെഐഎസ്ആർ) നടത്തിയ ലംഘനങ്ങളെക്കുറിച്ച് എംപി ഹിഷാം അൽ സലാഹ് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി അലി അൽ മുദാഫിനോട് ചോദ്യങ്ങൾ ഉന്നയിച്ചു. ശാസ്‌ത്രീയ ഗവേഷണം നടത്തുന്നതിനുള്ള സബറ്റിക്കൽ ലീവ് സ്ലോട്ടുകൾ കുത്തകയാക്കാൻ കെഐഎസ്‌ആറിലെ മുതിർന്ന ഉദ്യോഗസ്ഥരെ അനുവദിച്ചതും ഉൾപ്പെടെയുള്ള ലംഘനങ്ങളെ കുറിച്ചാണ് അദ്ദേഹം ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇത്തരം അവധി അനുവദിക്കുന്നതിനുള്ള മാനദണ്ഡം, കഴിഞ്ഞ 15 വർഷത്തിനുള്ളിൽ അവധി അനുവദിച്ച ഗവേഷകരുടെ എണ്ണം എന്നിവയെ കുറിച്ചുള്ള വിവരങ്ങളാണ് തേടിയിട്ടുള്ളത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News