കുവൈത്ത് ബീച്ചുകളിൽ മുത്തുകൾ അടിയുന്നു.

  • 30/04/2022

കുവൈത്ത് സിറ്റി : രാജ്യത്തെ ഫഹാഹീൽ മുതൽ നുവൈസീബ് വരെയുള്ള കടല്‍ തീരങ്ങളില്‍ മുത്തുച്ചിപ്പികൾ അടിയുന്നു.  ഉയർന്ന തിരമാലകളും വേലിയേറ്റവും മൂലമാണ് വ്യത്യസ്ത വലുപ്പത്തിലുള്ള മുത്തുച്ചിപ്പികള്‍ തീരങ്ങളില്‍ അടിഞ്ഞ് കൂടുന്നതെന്നും ഇത് സാധാരണ സാഹചര്യമാനെന്നും കുവൈത്ത് ഡൈവിംഗ് ടീം തലവൻ വാലിദ് അൽ ഫാദിൽ പറഞ്ഞു. അശാസ്ത്രീയമായ രീതിയില്‍ കടലില്‍ നിന്ന് മണ്ണെടുക്കുന്നതും തീരങ്ങളില്‍ ആൽഗകൾ പെരുകുന്നതും  കടൽത്തീരങ്ങളിൽ മുത്തുച്ചിപ്പികളുടെ സാന്നിധ്യത്തിന് കാരണമാകും. കരയില്‍ അടിയുന്ന എല്ലാ മുത്തുച്ചിപ്പികളിലും മുത്തുകൾ അടങ്ങിയിട്ടില്ലെന്നും അൽ-സൂർ, നുവൈസീബ്, ജുലൈയ പ്രദേശങ്ങളില്‍ ചെറിയ വലിപ്പത്തിലാണ്  മുത്തുച്ചിപ്പികള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അൽ സരായത്ത് സീസണിലിനാണ്‌ മുത്തുകള്‍ ശേഖരിക്കുവാന്‍ സ്വദേശികള്‍ കടലിലേക്ക് യാത്ര തിരിക്കുക. മത്സ്യവും മുത്തുമായിരുന്നു ഒരു കാലത്ത് കുവൈത്തിന്റെ ജീവിതമാർഗം. മുത്തു തേടിയുള്ള യാത്ര മാസങ്ങളോളം നീണ്ടുനിൽക്കുമായിരുന്നു. മുത്ത് വ്യാപാരികൾ എന്നറിയപ്പെട്ടിരുന്നവർ വലുപ്പത്തിലുള്ള ദ്വാരങ്ങളുള്ള പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് മുത്തിന്‍റെ വലിപ്പം കണക്കാക്കുക. തുടര്‍ന്ന് വിവിധ മുത്തിന്‍റെ പ്രത്യേകത നോക്കി തരം തിരിച്ച് വേര്‍തിരിക്കും. ഖമാഷ, ഷിറിൻ, ബദ്‌ല, യാക, ഫാസ്, ബാത്‌ൻ, തൻബൂൽ, സഹ്‌തീത്, ബൈദി എന്നീവയാണ് പ്രധാനയിനം മുത്തുകള്‍. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News