ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തി കുവൈത്ത്

  • 30/04/2022

കുവൈത്ത് സിറ്റി : ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക്  രേഖപ്പെടുത്തി കുവൈത്ത്. റഷ്യ, ഉക്രൈൻ യുദ്ധത്തിന്റെയും ഇതിന്റെ ഫലമായി ആഗോള തലത്തിൽ എണ്ണയുടെയും ഗ്യാസിന്റെയും ധാന്യങ്ങളുടെയും മറ്റും വിതരണത്തിന് നേരിടുന്ന പ്രശ്‌നങ്ങളും കാരണം ലോകത്ത് ഈ വർഷം പണപ്പെരുപ്പം കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്. അറബ് മേഖലയിലെ സംഘര്‍ഷവും പ്രത്യേക സാഹചര്യങ്ങളും പണപ്പെരുപ്പം പലമടങ്ങ് കുതിച്ചുയരാൻ ഇടയാക്കിയെങ്കിലും ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കാണ് കുവൈത്തില്‍ രേഖപ്പെടുത്തിയത്. 

ആരാ കമ്പനി ഫോർ റിസർച്ച് ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടേഷൻസ് നേതൃത്വത്തില്‍ പ്രാദേശിക അറബ് പത്രവുമായി നടത്തിയ പഠനത്തിലാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. മാര്‍ച്ച് മാസത്തിലെ ഉപഭോക്തൃ ആത്മവിശ്വാസ സൂചിക അനുസരിച്ച് കുറഞ്ഞത് 5 പോയിന്റിനും പരമാവധി 14 പോയിന്റിനും ഇടയിലുമാണ്. ഉപഭോക്താവിന്റെ മാനസിക ഘടകങ്ങളെ അളക്കുന്ന ഏക സൂചകമാണ് ഉപഭോക്തൃ ആത്മവിശ്വാസ സൂചിക. വിവിധ ഗവര്‍ണ്ണറേറ്റുകളില്‍ സ്വദേശികള്‍ക്കിടയിലും വിദേശികള്‍ക്കിടയിലും അഞ്ഞൂറോളം ആളുകള്‍ക്കിടയില്‍ നടത്തിയ സാമ്പിള്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 

പണപ്പെരുപ്പം ഉയരുന്നതിന്റെ പ്രധാനകാരണം ഭക്ഷ്യ വസ്തുക്കളുടെ വിലയിൽ ഉണ്ടായ വർദ്ധനവ് ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.പണപ്പെരുപ്പ നിരക്കില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്തറാണ് കുവൈത്തിനു തൊട്ടു പിന്നില്‍. ഒമാന്‍, യു എ ഇ ബഹറൈന്‍ എന്നീ രാജ്യങ്ങളും പണപ്പെരുപ്പ നിരക്കില്‍ കുവൈത്തിനു പിന്നിലുണ്ട്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News