കുവൈത്ത് സമുദ്രാതിർത്തിയിൽ സായുധ ഇറാഖി നാവിക കപ്പലുകൾ; നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം

  • 30/04/2022

കുവൈത്ത് സിറ്റി: കുവൈത്ത് സമുദ്രാതിർത്തിയിൽ സായുധ ഇറാഖി നാവിക കപ്പലുകള്‍ കണ്ടുവെന്ന പ്രചാരണം വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം. സോഷ്യല്‍ മീഡിയയില്‍ സായുധ ഇറാഖി നാവിക കപ്പലുകളുടേതെന്ന പേരില്‍ ക്ലിപ്പുകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചത്. കോസ്റ്റ് ഗാര്‍ഡ് ഇത്തരം കപ്പലുകള്‍ ഒന്നും തന്നെ കുവൈത്ത് സമുദ്രാതിർത്തിയിൽ കണ്ടെത്തിയിട്ടില്ല. കുവൈത്ത് കോസ്റ്റ് ഗാര്‍ഡും ഇറാഖി നാവിക സേനയും തമ്മില്‍ ഖോര്‍ അബ്‍ദുള്ള പ്രദേശത്ത് സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിട്ടി മീഡിയ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News