ചെന്നൈ സൂപ്പര്‍കിംഗ്‌സ് നായകസ്ഥാനത്തേക്ക് ധോനി തിരിച്ചെത്തുന്നു

  • 30/04/2022

മുംബൈ: രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ എം.എസ് ധോനി വീണ്ടും സൂപ്പര്‍ കിങ്സിനെ നയിക്കും. സൂപ്പര്‍ കിങ്സ് പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം.

കഴിഞ്ഞ സീസണുകളിലെല്ലാം ചെന്നൈയെ നയിച്ച ധോനി ഈ സീസണിന്റെ തുടക്കത്തിലാണ് രവീന്ദ്ര ജഡേജയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം കൈമാറിയത്.ഈ സീസണില്‍ ചെന്നൈയുടെ മോശം പ്രകടനത്തിനൊപ്പം ജഡേജയുടെ മോശം ഫോമും ചര്‍ച്ചയായിരുന്നു. പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതിനാല്‍ തന്നെ കളിയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിന് വേണ്ടിയാണ് ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതെന്ന് സൂപ്പര്‍ കിങ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ സീസണില്‍ ജഡേജയ്ക്കു കീഴില്‍ എട്ട് മത്സരങ്ങള്‍ കളിച്ച ടീം രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ടീം.

Related News