ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച

  • 30/04/2022

കുവൈത്ത് സിറ്റി:  ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ റമസാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ച ആയിരിക്കും. സൗദിയിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ പെരുന്നാൾ തിങ്കളാഴ്ച യായിരിക്കുമെന്നു ചന്ദ്ര നിരീക്ഷണ കമ്മിറ്റി അറിയിച്ചു.

യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ എവിടെയും മാസപ്പിറവി കാണാൻ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകർ വെളിപ്പെടുത്തി. ഒമാനിൽ ഒരു ദിവസം വൈകിയാണ് നോമ്പു തുടങ്ങിയത്. അതിനാൽ, നാളെ മാത്രമേ ചന്ദ്ര നിരീക്ഷണ കമ്മിറ്റി ചേർന്ന് മാസപ്പിറവി സ്ഥിരീകരിക്കുകയുള്ളൂ. നാളെ മാസപ്പിറവി കണ്ടില്ലെങ്കിൽ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയാകും പെരുന്നാൾ. മാസപ്പിറവി ദൃശ്യമായാൽ മറ്റു ഗൾഫ് രാജ്യങ്ങൾക്കൊപ്പം ഒമാനും തിങ്കളാഴ്ച പെരുന്നാൾ ആഘോഷിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News