ഫിൻറാസിൽ മൂന്ന് പേർക്ക് കുത്തേറ്റു, ഒരാൾ മരണപ്പെട്ടു, പ്രവാസി പിടിയിൽ

  • 30/04/2022

കുവൈറ്റ് സിറ്റി : കുവൈത്തിലെ ഫിന്റാസിൽ  ഈജിപ്ഷ്യൻ പൗരൻ ഒരു സിറിയക്കാരനെ കുത്തി കൊലപ്പെടുത്തുകയും  മറ്റ് രണ്ട്  സിറിയക്കാരെ  കുത്തി  പരിക്കേൽപ്പിക്കുകയും ചെയ്തു. ഇന്ന് രാവിലെ നടന്ന സംഭവത്തിൽ മൂന്നുപേരും തമ്മിലുണ്ടായ വാക് തർക്കത്തെ തുടർന്നാണ് സംഭവം കൊലപാതകത്തിൽ  കാലാശിച്ചത്.  

മരിച്ച സിറിയൻ പൗരൻ  49 വയസ്സുള്ളയാളാണെന്നും,  കുത്തേറ്റ ഒരാളുടെ  നില ഗുരുതരമാണെന്നും,  മറ്റൊരാൾ ഗുരുതരമല്ലാത്ത അവസ്ഥയിലാണെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച്  കുറ്റവാളിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News