ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്

  • 01/05/2022

ദില്ലി: ഏറ്റവുംകൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി നാലാം തവണയാണ് ഈ കണക്കില്‍ ഇന്ത്യ മുന്നില്‍ എത്തുന്നത്. 

ആക്സസ് നൗവും കീപ് ഇറ്റ് ഓണും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. 2021 ല്‍ ഇന്ത്യയില്‍ വിവിധ ഇടങ്ങളിലായി 106 ഇന്റര്‍നെറ്റ്  ഷട്ട്ഡൗണ്‍ നടപ്പാക്കി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ 85 എണ്ണം ജമ്മു കാശ്മീരിലാണ്. റിപ്പോര്‍ട്ട് പറയുന്നു. 2020ല്‍ 29 രാജ്യങ്ങളിലായി 159 ഇന്റര്‍നെറ്റ് വിച്ഛേദിക്കലുകള്‍ രേഖപ്പെടുത്തിയപ്പോള്‍ 2021ല്‍ 34 രാജ്യങ്ങളിലായി 182 ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

വര്‍ഷങ്ങള്‍ കഴിയുംതോറും ഇന്റര്‍നെറ്റ് വിച്ഛേദിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ വര്‍ദ്ധിക്കുകയാണ്. 2021-ല്‍ എത്തിയപ്പോള്‍ വിവിധ രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ കൂടിയ സമയം നീണ്ടും നില്‍ക്കുന്നതും, പ്രത്യേക പ്രദേശങ്ങള്‍ തെരഞ്ഞെടുത്തും ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒപ്പം ഇത്തരം ഇന്റര്‍നെറ്റ് വിച്ഛേദിക്കലുകള്‍ക്ക് വലിയ തരത്തിലുള്ള സാങ്കേതിക, സുരക്ഷ പ്രശ്‌നങ്ങള്‍ സര്‍ക്കാറുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ഇന്റര്‍നെറ്റ് വിച്ഛേദിക്കലില്‍ ഇന്ത്യ ഒന്നാമതാണെങ്കില്‍ അയല്‍രാജ്യമായ മ്യാന്‍മാറാണ് രണ്ടാം സ്ഥാനത്ത് 2021 ല്‍ 15 ഇന്റര്‍നെറ്റ വിച്ഛേദിക്കലുകള്‍ ഇവര്‍ നടത്തി, തുടര്‍ന്ന് വരുന്നത് സുഡാനും ഇറാനുമാണ് അഞ്ച് ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ഏര്‍പ്പെടുത്തി.

Related News