മൂന്ന് ദിവസത്തിനിടെ കുവൈത്തിൽ നിന്ന് പുറപ്പെട്ടത് 445 വിമാനങ്ങൾ

  • 01/05/2022

കുവൈത്ത് സിറ്റി: കൊവി‍ഡ് 19 മഹാമാരി അവസാനിച്ച ശേഷമുള്ള ആദ്യത്തെ ഏറ്റവും മികച്ച ട്രാവൽ സീസണാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സാക്ഷ്യം വഹിക്കുന്നതെന്ന് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ വക്താവ് എഞ്ചിനിയർ സാദ് അൽ ഒട്ടൈബി പറഞ്ഞു. ഒമ്പത് ദിവസം നീളുന്ന ഈദ് അൽ ഫിത്തർ അവധി ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നിട്ടുണ്ട്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്രയും മികച്ച ഒരു സീസൺ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ കുവൈത്തിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ടത് 61,307 യാത്രക്കാരാണ്. 445 വിമാന സർവ്വീസുകളിലായാണ് ഇത്രയും യാത്രക്കാർ പുറപ്പെട്ടത്. ടെർമിനൽ നാല്, ഒന്ന്, അഞ്ച് എന്നിവിടങ്ങളിൽ പൂർണ സജ്ജീകരണം ഒരുക്കിയാണ് യാത്രക്കാർക്ക് വേണ്ടി സൗകര്യങ്ങൾ എല്ലാം ഒരുക്കിയത്. സ്വകാര്യ ഏവിയേഷനായി ഷെയ്ഖ് സാദ് കെട്ടിടത്തിലെ ടെർമിനൽ രണ്ടും ഉപയോ​ഗപ്പെടുത്തി. ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചും എയർലൈനുകൾക്കായി എല്ലാ സോണും തുറന്നും ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചുമാണ് പ്രവർത്തനങ്ങൾ നടത്തിയതെന്നും ഒട്ടൈബി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News