പാൽ ലഭിച്ചില്ല ; അബ‍്‍ദലി ഫാമിൽ ഒട്ടകങ്ങൾക്ക് നേരെ വെടിയുതിർത്തു

  • 01/05/2022

കുവൈത്ത് സിറ്റി: അബ‍്‍ദലി ഫാം പ്രദേശത്ത് ഒട്ടകങ്ങൾക്ക് നേരെ വെടിയുതിർത്തവർക്കെതിരെ അന്വേഷണം. രണ്ട് പേർ നടത്തിയ ആക്രമണത്തിൽ ഒരു ഒട്ടകത്തിന് പരിക്കേറ്റിരുന്നു. തന്റെ ഫാമിൽ നടന്ന അനിഷ്ട സംഭവങ്ങളെ കുറിച്ച് കുവൈത്തി പൗരനായ ഉടമ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ഒരു മാലി പൗരനാണ് ഫാമിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്നത്. താൻ ഫാമിൽ എത്തുമ്പോൾ മേൽനോട്ട ചുമതലയുണ്ടായിരുന്ന ജീവനക്കാരൻ ആക്രമണ വിവരം അറിയിക്കുകയായിരുന്നുവെന്ന് ഉടമ പറഞ്ഞു.

കാറിലെത്തിയ രണ്ട് പേർ തന്നോട് പാൽ ഉണ്ടോയെന്ന് ചോദിച്ചു. ഇല്ല എന്ന് മറുപടി പറഞ്ഞതോടെ ഒരാൾ തോക്ക് എടുത്ത് വെടിയുതിർക്കാൻ തുടങ്ങുകയായിരുന്നു. ഇതോടെ ഒട്ടകങ്ങൾ ചിതറിയോടി. വീണ്ടും ഇയാൾ വെടിയുതിർത്തു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ഒരു ഒട്ടകത്തിന് വെടിയേറ്റ കാര്യം വ്യക്തമായതെന്ന് ജീവനക്കാരൻ പറഞ്ഞതായി ഉടമയുടെ പരാതിയിൽ പറയുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News