ഏകസിവില്‍ കോഡ് നടപ്പിലാക്കാന്‍ മുസ്ലിം സ്ത്രീകള്‍ ആഗ്രഹിക്കുന്നു: അസം മുഖ്യമന്ത്രി

  • 01/05/2022

ഗുവാഹട്ടി:  രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പിലാക്കാന്‍ എല്ലാ മുസ്ലിം സ്ത്രീകളും ആഗ്രഹിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഒരു മുസ്ലീം സ്ത്രീയും തന്റെ ഭര്‍ത്താവ് തന്നെക്കൂടാതെ മറ്റ് മൂന്ന് സ്ത്രീകളെക്കൂടി വീട്ടിലേക്ക് ഭാര്യയായി കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏത് മുസ്ലിം സ്ത്രീയോട് വേണമെങ്കിലു ചോദിക്കൂ ഏകീകൃത സിവില്‍ കോഡ് രാജ്യത്തെ എല്ലാവരുടെയും പ്രശ്നമാണ്. മുത്തലാക്ക് റദ്ദാക്കിയ നടപടി പോലെ ഏകീകൃത സിവില്‍ കോഡ് നിലവില്‍ കൊണ്ടുവരണം. എങ്കില്‍ മാത്രമേ മുസ്ലിം സ്ത്രീകള്‍ക്ക് നീതി ലഭിക്കൂവെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44ന് കീഴില്‍ വരുന്ന നിയമമാണ് ഏകീകൃത സിവില്‍ കോഡ്. മതം ലിംഗം എന്നിവയ്ക്ക് അതീതമായി രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ബാധകമായ വ്യക്തിനിയമങ്ങള്‍ നടപ്പിലാക്കാനുള്ള നിര്‍ദ്ദേശമാണ് ഏകീകൃത സിവില്‍ കോഡില്‍ നല്‍കിയിട്ടുള്ളത്.

Related News