പെരുന്നാള്‍ ദിവസത്തില്‍ കനത്ത ചൂട് അനുഭവപ്പെടുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

  • 01/05/2022

കുവൈത്ത് സിറ്റി : പെരുന്നാള്‍ ദിവസം കനത്ത ചൂട് അനുഭവപ്പെടുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈദുൽ ഫിത്തറിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച മുതൽ കാലാവസ്ഥ ചൂടുള്ളതായിരിക്കുമെന്നും താപനില 38-43 ഡിഗ്രി വരെ ഉയരുമെന്നും  അധികൃതര്‍ അറിയിച്ചു. ഇന്ന് മിതമായ കാലാവസ്ഥയായിരിക്കുമെന്നും ചൂട് 24 മുതൽ 28 ഡിഗ്രി വരെയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാകാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News