ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു; നാൽപ്പതുകാരന്‍ അറസ്റ്റില്‍

  • 01/05/2022

ഡല്‍ഹി: ഡല്‍ഹിയില്‍ ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരന്‍ അറസ്റ്റില്‍. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ സമയ്പുർ ബദ്‌ലി മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.  ജഹാംഗിർപുരി സ്വദേശി ചിനു (കമൽ മൽഹോത്ര) ആണ് അറസ്റ്റിലായത്. കുഞ്ഞിന്റെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. 
 മക്കളായ മാനസിക വൈകല്യമുള്ള പതിനാലുകാരിയെയും ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ചിനുവും രാജുവും പീഡിപ്പിച്ചെന്ന് മാതാവ് പോലീസിൽ പരാതി നൽകിയിരുന്നു. 
 
കുഞ്ഞിന്റെ സഹോദരിയായ കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ ഇയാളുടെ സുഹൃത്തായ രാജു എന്ന രാജ് ഒളിവിലാണ്. ഇരുവരും ചേർന്നാണ് രണ്ട് കുട്ടികളെ പീഡിപ്പിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് അമ്മ വീട്ടിലെത്തിയപ്പോൾ കുട്ടികളെ വീട്ടിൽ കണ്ടില്ല. തൊട്ടടുത്ത വീട്ടിൽ നിന്ന് കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയപ്പോൾ ചിനുവും രാജുവും പെൺകുട്ടികളെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു. അമ്മയെ കണ്ടതോടെ രണ്ടുപേരും സ്ഥലത്തുനിന്നു മുങ്ങി. തുടര്‍ന്ന് രണ്ട് കുട്ടികളെയും ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്ത്  അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.  ചിനുവും സുഹൃത്തും മദ്യപിച്ചാണ് കുട്ടികളെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. 

സമയ്പുർ ബദ്‌ലി മെട്രോ സ്റ്റേഷനു സമീപമുള്ള പാർക്കിൽ ശനിയാഴ്ച ചിനുവിനെ പൊലീസ് കണ്ടെത്തിയെങ്കിലും ഇയാൾ കീഴടങ്ങാൻ തയ്യാറാകാതെ  തോക്കെടുത്തു വെടിയുതിർത്തു. തിരിച്ചു വെടിവച്ച പോലീസ് ഇയാളെ കാലിൽ വെടിവച്ചുവീഴ്ത്തിയെന്ന് ഡപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് (ഔട്ടർ നോർത്ത്) ബ്രിജേന്ദ്ര കുമാർ യാദവ്പറഞ്ഞു. പ്രാദേശികമായി നിർമിച്ച തോക്കാണ് പ്രതിയുടെ കൈവശം ഉണ്ടായിരുന്നത്.

Related News