ജോലിക്ക് കയറിയ ആദ്യ ദിവസം നഴ്‌സ് തൂങ്ങിമരിച്ച നിലയില്‍; ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് കുടുംബം

  • 01/05/2022

ലഖ്‌നൗ: ജോലിക്ക് കയറിയ ആദ്യ ദിവസം പത്തൊമ്പതുകാരിയായ നഴ്‌സ് സ്വകാര്യ ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. 

വെള്ളിയാഴ്ചയാണ് യുവതി ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്.
 യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ മൂന്ന് പേരെ പ്രതികളാക്കി എഫ്‌ഐആര്‍ ഫയല്‍ ചെയ്‌തെന്ന് പോലീസ് പറഞ്ഞു. 

ഉന്നാവ് ന്യൂ ജീവൻ ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തത വരൂവെന്ന് പോലീസ് പറഞ്ഞു. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. 

Related News