കുവൈത്തിൽ ഈദ് അൽ ഫിത്തറിന് ശേഷം വാക്സിൻ വിതരണത്തിൽ മാറ്റം വരുന്നു

  • 01/05/2022

കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തറിന് ശേഷം രാജ്യത്തെ കൊവിഡ് വാക്സിൻ വിതരണത്തിൽ വലിയ മാറ്റങ്ങൾ വരുന്നു. നിലവിൽ 19 ആരോ​ഗ്യ കേന്ദ്രങ്ങളിലായാണ് കൊവിഡ് വാക്സിൻ നൽകുന്നത്. ഈദ് ശേഷം ഒരു ആരോ​ഗ്യ റീജിയണിലെ ഒരു പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിൽ മാത്രമാകും കൊവിഡ് വാക്സിൻ നൽകുക. ഒപ്പും മിഷറഫ് വാക്സിനേഷൻ കേന്ദ്രം സാധാരണ നിലയിൽ തന്നെ പ്രവർത്തനം തുട‌രുമെന്നും ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

നേരത്തെ, കൊവിഡ് നിയന്ത്രണങ്ങളിൽ ഏകദേശം പൂർണമായ ഇളവുകൾ കൊണ്ട് വന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടെയാണ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ കാര്യത്തിലും മാറ്റം കൊണ്ട് വരുന്നത്. ഒപ്പം രാജ്യത്തെ കൊവി‍ഡ് സാഹചര്യം വളരെയേറെ മെച്ചപ്പെട്ട അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നുള്ളതും തീരുമാനത്തിന് കാരണമായി. അതേസമയം, വാക്സിനേഷൻ കേന്ദ്രങ്ങളിൽ 92 ശമാനത്തോളം ഫലപ്രാപ്തിയുള്ള മോ‍ഡ‍േണ വാക്സിനാണ് നൽകുക. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളെ തടയാൻ ഈ വാക്സിന് സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News