ചെറിയ പെരുന്നാൾ; കുവൈത്തിൽ കുട്ടികൾക്കുള്ള വസ്ത്രങ്ങളുടെ വില 25 ശതമാനം വർധിച്ചു

  • 01/05/2022

കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തർ വലിയ ആഘോഷമാക്കാനുള്ള തയാറെടുപ്പുകളുമായി കുവൈത്ത് മുന്നോട്ട് പോകുമ്പോൾ കുട്ടികൾക്കുള്ള വസ്ത്രങ്ങളുടെ വില 25 ശതമാനം വർധിച്ചതായി കണക്കുകൾ. കൊവിഡ് ഉയർത്തിയ വെല്ലുവിളികൾ മൂലം കഴിഞ്ഞ രണ്ട് വർഷമായി ഈദ് ആഘോഷങ്ങൾ ഒന്നും രാജ്യത്ത് നടന്നിരുന്നില്ല. ഒപ്പം വ്യാപാരികൾക്ക് വലിയ തിരിച്ചടികൾ നൽകി ഓൺലൈൻ ഷോപ്പിം​ഗിന് കൂടുതൽ പ്രാധാന്യവും ആ സമയങ്ങളിൽ ലഭിച്ചിരുന്നു.

എന്നാൽ, കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികൾ നീങ്ങിയതോടെ കുടുംബങ്ങൾ ഈദ് മികച്ച രീതിയിൽ ആഘോഷിക്കാനാണ് തയാറെടുക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം പുതിയ വസ്ത്രങ്ങളും ഷൂകളും എല്ലാം വാങ്ങി ഈദിനെ വരവേൽക്കുകയാണ് കുടുംബങ്ങൾ. രാജ്യത്തെ എല്ലാ മാളുകളിലും ഷോപ്പുകളിലുമെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റമദാന്റെ അവസാന പത്ത് ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ തിരക്ക് വർധിച്ചത്. വിപണിയിൽ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും ക്ഷാമമില്ലെന്നുമാണ് വ്യാപാരികൾ അറിയിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News