50,000 പേർക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്ത് ഹ്യുമാനിട്ടേറിയൻ റിലീഫ് സൊസൈറ്റി

  • 01/05/2022

കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ ഇഫ്താർ ഭക്ഷണ വിതരണം തുടർന്ന് ഹ്യുമാനിട്ടേറിയൻ റിലീഫ് സൊസൈറ്റി. ജനറൽ സെക്രട്ടേറിയറ്റ് ഓഫ് എൻഡോവ്‌മെന്റുമായി ചേർന്ന് 50,000 പേർക്കുള്ള ഭക്ഷണമാണ് സൊസൈറ്റി വിതരണം ചെയ്തത്. റമദാൻ മാസത്തിന്റെ തുടക്കം മുതൽ ഈ പ്രവർത്തനം സൊസൈറ്റി നടത്തുന്നുണ്ട്. പ്രതിദിനം ഏകദേശം 2,000 പേർക്കുള്ള ഇഫ്താർ ഭക്ഷണമാണ് നൽകുന്നത്. ജനറൽ സെക്രട്ടേറിയറ്റ് ഓഫ് എൻഡോവ്‌മെന്റുമായുള്ള പങ്കാളിത്തത്തെ സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ അലി അൽ ഹുസൈനാൻ എടുത്തു പറഞ്ഞു.

കഴിഞ്ഞ വർഷം പ്രതിദിനം 1,300 പേർക്കാണ് സൊസൈറ്റി ഇഫ്താർ ഭക്ഷണം നൽകിയിരുന്നത്. ഏറ്റവും ആവശ്യമുള്ളവർക്ക് ഭക്ഷണം നൽകുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന ചിരി വിലമതിക്കാനാവാത്തതാണെന്ന് അ​ദ്ദേഹം കൂട്ടിച്ചേർത്തു. സൊസൈറ്റിയുടെ വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതികളുമായി കുവൈത്തിനകത്തും പുറത്തുമുള്ള മനുഷ്യസ്‌നേഹികൾ വളരെയധികം സഹായിച്ചുവെന്നും അലി അൽ ഹുസൈനാൻ പറ‍ഞ്ഞു.

Related News