രാജ്യത്തെ ഞെട്ടിച്ച് രണ്ട് വാഹനാപകടങ്ങൾ; രണ്ട് പൗരന്മാരും ഒരു പ്രവാസിയും മരണപ്പെട്ടു

  • 01/05/2022

കുവൈത്ത് സിറ്റി: രാജ്യത്തുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി രണ്ട് പൗരന്മാരും ഒരു ഈജിപ്ഷ്യൻ  പ്രവാസിയും മരണപ്പെട്ടു. ആറ് പേർക്കാണ് പരിക്കേറ്റത്. സുലൈബിയ പ്രദേശത്ത് ആറാമത്തെ റിം​ഗ് റോഡിന് എതിർ വശത്താണ് ആദ്യ അപകടം ഉണ്ടായത്. കിം​ഗ് ഫഹദിലേക്കുള്ള പുതിയ മഖ്‍വ റോഡിലാണ് രണ്ടാമത്തെ അപകടം സംഭവിച്ചത്. ആറ് വാഹനങ്ങളാണ് ആദ്യ അപകടത്തിൽ കൂട്ടിയിടിച്ചതെന്ന് അധികൃതർ അറിയിച്ചു. ആറ് പേരാണ് വാഹനങ്ങൾക്ക് ഇടയിൽ കുടുങ്ങിയത്. 

ഉടൻ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ട ഈജിപ്ഷ്യൻ പൗരനായ പ്രവാസി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. അഞ്ച് പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് ഒരു കുവൈത്തി പൗരൻ കൂടെ മരണത്തിന് കീഴടങ്ങി. രണ്ടാമത്തെ സംഭവത്തിൽ ഒരു നാലു ചക്രവാഹനം വിളക്ക് തൂണിൽ ഇടിക്കുകയായിരുന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ രണ്ട് പേരെ ഫയർ ഫോഴ്സ് സംഘം പുറത്തെടുത്തത്. അപകടത്തിൽ കുവൈത്തി പൗരനായ ഒരാൾ മരണപ്പെട്ടപ്പോൾ ഒരാളെ ​ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News