പൊടിക്കാറ്റിലും ആയിരങ്ങൾ പങ്കെടുത്ത് ഈദ് പ്രാർഥന; കുവൈത്ത് ഈദ് ആഘോഷപ്പൊലിമയിൽ

  • 02/05/2022

കുവൈറ്റ് സിറ്റി :കുവൈത്തിലും ഗൾഫ് രാജ്യങ്ങളിലും ഇന്ന് ചെറിയ പെരുന്നാൾ ആഘോഷം.  ഗൾഫിൽ പെരുന്നാളാഘോഷം പഴയ പൊലിമയോടെ തിരിച്ചുവന്നു. ഇന്നു രാവിലെ വിവിധ പള്ളികളില്‍ നടന്ന പെരുന്നാൾ പ്രാർഥനയിൽ ലക്ഷങ്ങൾ സംബന്ധിച്ചു. കോവി‍ഡ് ഒന്നടങ്ങിയ ഇൗ വർഷം ഭക്തിസാന്ദ്രമായി സമാപിച്ച റമസാനു ശേഷം കടന്നുവന്ന പെരുന്നാളിനു കുവൈത്തിൽ നിയന്ത്രണങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കിയത് ആഘോഷത്തിന്റെ മാറ്റ് കൂട്ടി. 

കാലത്ത്‌ 5.21 ആയിരുന്നു ഈദ്‌ നമസ്കാരം. സുബ്ഹ് നമസ്കാരത്തിനു ശേഷം തക്ബീർ ധ്വനികൾ മുഴങ്ങിയതോടെ കൂടുതൽ  വിശ്വാസികൾ പള്ളികളിൽ എത്തിത്തുടങ്ങി. നമസ്കാരത്തിനു നിന്ന വിശ്വാസികളെ ഉൾക്കൊള്ളാൻ പള്ളിയും പരിസരവും മതിയായില്ല. തുടർന്നു പരിസരത്തെ റോഡുകളിലും പാർക്കിങ്ങുകളിലും നടപ്പാതകളിലും നിന്നാണ് ആളുകൾ നമസ്കാരത്തിൽ പങ്കുകൊണ്ടത്.  മാറിയ കാലത്തു സാഹോദര്യത്തോടെ ജീവിക്കുക എന്നതിനു വലിയ പ്രാധാന്യമുണ്ടെന്ന് ഇമാമുമാർ ഖുതുബയിൽ പറഞ്ഞു. 

ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം സംഘടിപ്പിച്ച ഈദ്ഗാഹിൽ വിശ്വാസികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പൊടിക്കാറ്റ് പ്രതികൂല സാഹചര്യം സൃഷ്ടിച്ചു എങ്കിലും വിശ്വാസികൾ സുരക്ഷിതരാണെന്നും ഗതാഗതം സുഗമമായി നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ഉറപ്പാക്കി. മലയാളി സംഘടനകളുടെ നേതൃത്വത്തിലും വിവിധ പള്ളികളിലും ഈദ്‌ ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News