ഈദ് ആഘോഷം; കുവൈത്തിലെ ബാർബർ ഷോപ്പുകളിൽ വലിയ തിരക്ക്

  • 02/05/2022

കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തർ ആഘോഷത്തിന്റെ ഭാഗമായി  കുടുംബത്തിലെ അം​ഗങ്ങളെല്ലാം, പ്രായവ്യത്യാസമില്ലാതെ മുടിവെട്ടിയൊതുക്കുന്ന മനോഹരമായി ആചാരം തുടർന്ന് കുവൈത്ത്. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്ത് പൂർണമായി ഈ രീതി നിന്നുപോയിരുന്നു. സാധാരണ ജീവിത്തതിലേക്ക് രാജ്യം തിരികെ വന്നതോടെ ആചാരണങ്ങൾ വീണ്ടും ആരംഭിച്ച് കൊണ്ട്  ഈദ് ആഘോഷിക്കുകയാണ് ജനങ്ങൾ.

ബാർബർ ഷോപ്പുകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിയന്ത്രിക്കാനാകാത്ത വിധം ഉപഭോക്താക്കൾ നിറഞ്ഞതോടെ മുൻകൂട്ടി അപ്പോയിൻമെന്റ് സ്വീകരിക്കേണ്ടി വരുന്നത് നിർത്തേണ്ടി വരുമെന്ന് ബർബർ ഷോപ്പുകൾ അറിയിച്ചിരുന്നു. മഹാമാരിയെ പ്രതിരോധിക്കുന്നതിനായി കടകളിൽ സ്റ്റെറിലൈസേഷൻ നടത്തുകയും ഓരോ ഉപഭോക്താവിന് പ്രത്യേകം കസേര ഒരുക്കിയും ആവശ്യമായ ആരോഗ്യ മുൻകരുതലുകൾ പാലിച്ച് കൊണ്ട് കഠിനാധ്വാനത്തോടെയാണ് ബാർബർ ഷോപ്പുകൾ പ്രവർത്തിക്കുന്നത്. എന്നാൽ, ബാർബർ ഷോപ്പുകളുടെ നിരക്കിൽ മുൻപ് ഉണ്ടായിരുന്നതിനേക്കാൾ  500 ഫിൽസിന്റെ  വർധനവ് ഉണ്ടായിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News