325 ഇന്ത്യക്കാരടക്കം കുവൈത്തിൽ 1041പേർക്കുകൂടി കൊറോണ, കോവിഡ് 19 ബാധിതർ18609, 5 മരണം.

  • 21/05/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1041 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം18609 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 320 രോഗികൾ കൂടി പുതിയതായി കൊറോണ മുക്തരായി , ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 5205 ആയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സിൽ അൽ സബാ അറിയിച്ചു.

ഇന്ന് രേഖപ്പെടുത്തിയ കേസുകളിൽ325 ഇന്ത്യക്കാരും ,211 സ്വദേശികളും ,139 ബംഗ്ളദേശികളും ,177 ഈജിപ്ഷ്യൻസും ബാക്കിയുള്ളത് മറ്റു രാജ്യാക്കാരുമാണ്.

ആരോഗ്യ മേഖലകൾ: 383 അൽ ഫർവാനിയ, 275 അൽ അഹ്മദി, 173 ഹവല്ലി, 107 അൽ അസിമ, 103 ജഹ്‌റ

Related News