പുതിയ കബ്ദ് പ്ലാന്റിൽ പ്രതിദിനം ഒരു മില്യൺ ക്യുബിക് മീറ്റർ മലിന ജലം ശുദ്ധീകരിക്കും

  • 02/05/2022

കുവൈത്ത് സിറ്റി: കബ്ദ് നോർത്ത് ശുദ്ധീകരണ പ്ലാന്റ് പദ്ധതിക്കും അതിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സംയോജിത സാധ്യതാ പഠനങ്ങൾ തയ്യാറാക്കുന്നതിന് സാമ്പത്തിക, സാങ്കേതിക, നിയമ സഖ്യത്തിന്റെ ഉൾപ്പെട്ട ഒരു കൺസൾട്ടൻസിയെ നിയമിക്കുന്നതിനുള്ള ഉപദേശക കരാർ തയ്യാറാക്കിയതായി വർക്ക്സ് മിനിസ്ട്രി വൃത്തങ്ങൾ അറിയിച്ചു. പ്രോജക്ടിനെ കുറിച്ച് ഈ കൺസൾട്ടൻസി ‌പരിസ്ഥിതിപരമായും സാങ്കേതികമായും സാമ്പത്തികമായുള്ള വിലയിരുത്തൽ നടത്തും.

ഒപ്പം ടെൻഡർ രേഖകൾ തയ്യാറാക്കുകയും പൊതു-സ്വകാര്യ പങ്കാളിത്ത പ്രോജക്ട് അതോറിറ്റിയുമായി സഹകരിച്ച് ആവശ്യമായ അനുമതികൾ നേടുകയും ചെയ്യും. അടിസ്ഥാന സൗകര്യ സേവനങ്ങളുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ പൊതു-സ്വകാര്യ പങ്കാളിത്ത സംവിധാനത്തിന് കീഴിലാണ് കബ്ദ് ശുദ്ധീകരണ പ്ലാന്റ് ഒരുക്കുന്നത്. പ്രതിദിനം ഒരു മില്യൺ ക്യുബിക് മീറ്ററിൽ കുറയാത്ത തരത്തിൽ മലിനജല ശുദ്ധീകരണത്തിന് ശേഷിയുള്ള ഒരു ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നതാണ് പദ്ധതി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News