സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം; ലോക്ഡൗണ്‍ കാലത്ത് 85,000 പേര്‍ക്ക് എച്ച്‌ഐവി

  • 02/05/2022

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലത്ത് 85,000 പേര്‍ക്ക് എച്ച്‌ഐവി ബാധയുണ്ടായതായി റിപ്പോര്‍ട്ട്.  2020-21 കോവിഡ് ലോക്ഡൗണ്‍ കാലത്ത് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ക്കാണ് രോഗബാധയുണ്ടായത്. സാമൂഹിക പ്രവര്‍ത്തകന്‍ ചന്ദ്രശേഖര്‍ ഗൗറിന് വിവരാവകാശനിയമപ്രകാരം നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അമ്മയില്‍ നിന്ന് കുട്ടികളിലേക്ക് എച്ച്‌ഐവി പകര്‍ന്ന 300 കേസുകളും ഉണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. സുരക്ഷിതമല്ലാത്ത സെക്‌സ് മൂലം ഏറ്റവും കൂടുതല്‍ എച്ച്‌ഐവി ബാധിതര്‍ മഹാരാഷ്ട്രയിലാണ്. 10,498 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രയാണ് രണ്ടാം സ്ഥാനത്ത്.  9521 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.  മൂന്നാംസ്ഥാനത്തുള്ള കര്‍ണാടകയില്‍ 8947 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

യുപിയില്‍ സുരക്ഷിതമല്ലാത്ത സെക്‌സ് മൂലം 6905 പേര്‍ക്കും, തെലങ്കാനയില്‍ 6505 പേര്‍ക്കും ബിഹാറില്‍ 5462 പേര്‍ക്കും എച്ച്‌ഐവി ബാധയുണ്ടായി. ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട് സംസ്ഥാനങ്ങളിലും എച്ച്‌ഐവി ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇത് ഉള്‍പ്പെടെ രാജ്യത്താകെ 85,268 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

Related News