സ്വകാര്യ മേഖലയിൽ തൊഴിൽ ഉപേക്ഷിക്കുന്നവരിൽ ഏറെയും കുവൈത്തി സ്ത്രീകൾ

  • 03/05/2022

കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ മേഖലയിൽ നിന്ന് 1,369 പേർ തൊഴിൽ ഉപേക്ഷിച്ചതായി കണക്കുകൾ. കഴിഞ്ഞ വർഷം അവസാനം വരെയുള്ള കണക്കാണിത്. പബ്ലിക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ഇൻഷുറൻസ് ആണ് ഈ കണക്കുകൾ പുറത്ത് വിട്ടിട്ടുള്ളത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഇൻഷ്വർ ചെയ്ത പൗരന്മാരുടെ എണ്ണം 1,369 ആയി കുറഞ്ഞു. 

2020 അവസാനം അവരുടെ എണ്ണം 53900 ആയിരുന്നു. എന്നാൽ, 2021 അവസാനമായപ്പോഴേക്കും ഇത് 52,590 ആയാണ് കുറഞ്ഞിട്ടുള്ളത്. സ്വകാര്യ മേഖലയിലെ തൊഴിൽ ഉപേക്ഷിച്ച് പോകുന്ന കുവൈത്തികളായ സ്ത്രീകളുടെ എണ്ണം 1,424 ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2020ൽ 26,060 ആയിരുന്നത് 2021 അവസാനത്തിൽ 24,640 ആയാണ് ഇടിഞ്ഞത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News