2022 ആദ്യ പാദത്തിലെ കുവൈറ്റ് ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെ ലാഭം ഇങ്ങനെ

  • 03/05/2022

കുവൈത്ത് സിറ്റി: ഈ വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തെ  ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾക്ക് 62.7 മില്യൺ ദിനാറിന്റെ ലാഭമുണ്ടായതായി കണക്കുകൾ. സെയ്ൻ്, എസ്ടിസി, ഒറീഡോ  എന്നിങ്ങനെ രാജ്യത്തുള്ള മൂന്ന് ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെയും ചേർത്തുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 54 മില്യൺ ദിനാറിന്റെ ലാഭമായിരുന്നു കമ്പനികൾക്ക് ലഭിച്ചിരുന്നത്. വാർഷികാടിസ്ഥാനത്തിൽ 16.1 ശതമാനത്തിന്റെ വർധനവാണ് ലാഭത്തിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. 

ലാഭ വളർച്ചയിൽ സിംഹഭാഗവും ഒറീഡോ കമ്പനിയാണ് നേടിയത്. അതിന്റെ ലാഭം ഏകദേശം 757 ശതമാനം ഉയർന്ന് എട്ട് മില്യൺ ദിനാറായി ഉയർന്നു. സെയ്ൻ കമ്പനിയുടെ ലാഭം ആറ് ശതമാനം വർധിച്ച് 47 മില്യൺ ദിനാറായി. ജനുവരിക്കും മാർച്ചിനും ഇടയിൽ എസ്ടിസിക്ക് 7.7 മില്യൺ ദിനാറിന്റെ ലാഭമാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് കമ്പനികളുടെയും വരുമാനം ഈ വർഷത്തെ ആദ്യ പാദത്തിൽ 637.8 മില്യൺ ദിനാർ ആണ്, 2021ൽ ഇതേ കാലയളവിൽ ഇത് 597.8 മില്യണൻ ദിനാർ ആയിരുന്നു. 6.69 ശതമാനത്തിൻെ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News