കുവൈത്ത് ഈദുൽ ഫിത്വർ ആഘോഷത്തിന്‍റെ നിറവിൽ

  • 03/05/2022

കുവൈത്ത് സിറ്റി: കുവൈത്ത് ഈദുൽ ഫിത്വർ അത്യാഹ്ളാദപൂർവം ആഘോഷിച്ചു. കോവിഡ്​ സാഹചര്യത്തിൽ രണ്ട്​ വർഷമായി തുടരുന്ന നിയന്ത്രണങ്ങൾ പൂർണമായും മാറ്റിയ ശേഷമുള്ള ആദ്യത്തെ പെരുന്നാളിനെ ഏറെ സന്തോഷത്തോടെയും ആത്മനിർവൃതിയോടെയുമാണ്​ ആളുകൾ വരവേറ്റത്. മോശം കാലാവസ്ഥയെ അവഗണിച്ച് പുലർച്ചെ തന്നെ രാജ്യത്തെ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും വലിയ ജനക്കൂട്ടം ഈദ് അൽ ഫിത്തർ പ്രാർത്ഥന നടത്തി. വിശ്വാസികള്‍ക്ക്  പള്ളികളിലും ഈദ്‌ഗാഹിലും എത്തുവാനും  ഗതാഗതം ക്രമീകരിക്കാനും ആഭ്യന്തര മന്ത്രാലയം നേതൃത്വത്തില്‍ രാജ്യമെങ്ങും പോലിസിനെ വിന്യസിച്ചിരുന്നു . 

അഗ്നിശമന സേനാംഗങ്ങളും മെഡിക്കൽ എമർജൻസികളും വിവിധ  സ്ഥലങ്ങളില്‍ ഉണ്ടായിരുന്നു.പെരുന്നാള്‍ ​ നമസ്​കാര വേളയിൽ വിവിധ മേഖലകളിലെ പള്ളികളും ഈദ്‌​ ഗാഹുകളും നിറഞ്ഞു കവിഞ്ഞു. പെരുന്നാളിനോടനുബന്ധിച്ച്​ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ്​ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കുന്നത്.

Related News