നടത്തുന്നത് വൻ നിക്ഷേപം, ഈടാക്കുന്നത് കുറഞ്ഞ നിരക്ക്; കുവൈത്തിലെ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെ ലാഭം എന്ത്?

  • 04/05/2022

കുവൈത്ത് സിറ്റി: ലോകം ഇന്ന് സാക്ഷ്യം വഹിക്കുന്ന വലിയ ഡിജിറ്റൽ കുതിച്ചുചാട്ടത്തിന്റെ വെളിച്ചത്തിൽ, ഉപഭോക്തൃ ശീലങ്ങളിലെ തുടർച്ചയായ മാറ്റത്തിന് അനുസൃതമായി കുവൈത്ത് വിപണിയിലെ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളും പ്രവർത്തിക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളും ഡിജിറ്റൈസേഷനിലേക്കുള്ള യാത്രയിലാണ്. ടെലികമ്മ്യൂണിക്കേഷൻ കമ്പനികളായ സെയ്ൻ, എസ്ടിസി, ഒറീഡോ  എന്നിവ കുറഞ്ഞ നിരക്കിൽ വമ്പൻ ഓഫറുകൾ നൽകിയാണ് ഉപഭേക്താക്കളെ പ്രധാനമായും ആകർഷിക്കുന്നത്. ആകർഷകമായ ഓഫറുകളും അസാധാരണമാംവിധം കുറഞ്ഞ വിലയും നൽകി ഉപഭോക്താക്കളെ ആകർഷിക്കുന്നതിലൂടെ ബിസിനസ്സിൽ നേട്ടം കൈവരിക്കുകയാണ് ലക്‌ഷ്യം. 

വലിയ തോതിൽ ഇൻവെസ്റ്റ്മെന്റ് നടത്തേണ്ടി വരുമ്പോഴും ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ എങ്ങനെ ലാഭമുണ്ടാക്കുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. 5 ജി സേവനം കൂടുതൽ ജനകീയമായി വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ചോദ്യം വരുന്നത്. ലോകത്തിൽ തന്നെ 5 ജി സേവനങ്ങൾ വളരെ വേ​ഗത്തിൽ വളരുന്ന രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. കമ്പനികൾ നെറ്റ്‌വർക്ക് പ്രകടനം മെച്ചപ്പെടുത്തുന്നതിനും നിശ്ചിത സമയങ്ങളിൽ ആനുകാലിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി വലിയ തുക നിക്ഷേപിച്ചിട്ടും ടെലികോം കമ്പനികൾ നൽകുന്ന ഇന്റർനെറ്റ് സബ്‌സ്‌ക്രിപ്‌ഷനുകളുടെ നിരക്ക് താരതമ്യേന കുറവാണെന്ന് വിദഗ്ധർ സ്ഥിരീകരിക്കുന്നുമുണ്ട്.അഞ്ചാം തലമുറ സേവന മേഖലയിൽ (5 ജി ) 2019 വർഷത്തിന്റെ അവസാന പകുതി മുതൽ 7.8 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് വാണിജ്യപരമായി സർവീസ്  നൽകുന്ന മേഖലയിലെ ഏറ്റവും വേഗതയേറിയ രാജ്യങ്ങളിലൊന്നായി കുവൈറ്റ് മാറി. 

ഈ വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തെ  ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾക്ക് 62.7 മില്യൺ ദിനാറിന്റെ ലാഭമുണ്ടായതായതായാണ്  കണക്കുകൾ. സെയ്ൻ്, എസ്ടിസി, ഒറോഡോ എന്നിങ്ങനെ രാജ്യത്തുള്ള മൂന്ന് ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെയും ചേർത്തുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 54 മില്യൺ ദിനാറിന്റെ ലാഭമായിരുന്നു കമ്പനികൾക്ക് ലഭിച്ചിരുന്നത്. വാർഷികാടിസ്ഥാനത്തിൽ 16.1 ശതമാനത്തിന്റെ വർധനവാണ് ലാഭത്തിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. 

ലാഭ വളർച്ചയിൽ സിംഹഭാഗവും ഒറോഡോ കമ്പനിയാണ് നേടിയത്. അതിന്റെ ലാഭം ഏകദേശം 757 ശതമാനം ഉയർന്ന് എട്ട് മില്യൺ ദിനാറായി ഉയർന്നു. സെയ്ൻ കമ്പനിയുടെ ലാഭം ആറ് ശതമാനം വർധിച്ച് 47 മില്യൺ ദിനാറായി. ജനുവരിക്കും മാർച്ചിനും ഇടയിൽ എസ്ടിസിക്ക് 7.7 മില്യൺ ദിനാറിന്റെ ലാഭമാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് കമ്പനികളുടെയും വരുമാനം ഈ വർഷത്തെ ആദ്യ പാദത്തിൽ 637.8 മില്യൺ ദിനാർ ആണ്, 2021ൽ ഇതേ കാലയളവിൽ ഇത് 597.8 മില്യണൻ ദിനാർ ആയിരുന്നു. 6.69 ശതമാനത്തിൻെ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News