വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ കുവൈത്തിന് പുതിയ സ്മാർട്ട് ആപ്ലിക്കേഷൻ

  • 04/05/2022

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സ്മാർട്ട് ഫോണുകളിൽ ഒരു ആപ്ലിക്കേഷൻ സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശത്തിന് ഇന്റേണൽ അഫയേഴ്‌സ് ആന്റ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകി. പുതിയ ആപ്പിലൂടെ വാഹനത്തിന്റെ ഡ്രൈവർമാർക്ക് അപകടത്തിന്റെ ഫോട്ടോ എടുത്ത് ചെറിയ ട്രാഫിക് അപകടങ്ങൾ പോലും റിപ്പോർട്ട് ചെയ്യാൻ കഴിയും. അപകടവുമായി ബന്ധപ്പെട്ട വാഹന നമ്പറുകൾ നൽകുകയും അപകട റിപ്പോർട്ട് ഇ-മെയിൽ വഴിയോ എസ്എംഎസ് വഴിയോ സ്വീകരിക്കുകയും ചെയ്യാവുന്നതാണ്.

പരിക്കുകളൊന്നും ഇല്ലാത്ത ചെറിയ ട്രാഫിക് അപകടങ്ങളാണ് ​ഗതാ​ഗതക്കുരുക്കിന് പ്രധാനമായും കാരണമാകുന്നത്. പരിക്കുകൾ ഒന്നുമില്ലാത്ത സാഹചര്യത്തിലും പട്രോൾ സംഘം വരുന്നത് വരെ വാഹനം മാറ്റാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട് അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സൗകര്യപ്രദമായിരിക്കണമെന്ന ആലോചനയിൽ നിന്നാണ് ഇപ്പോൾ പുതിയ ആപ്ലിക്കേഷൻ വന്നിട്ടുള്ളത്. ഗതാ​ഗതക്കുരുക്കിന് വലിയ പരിഹാരമാകും ഈ സംവിധാനമെന്നാണ് പ്രതീക്ഷകൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News