റമദാനിൽ 19 നിയമലംഘനങ്ങൾ കണ്ടെത്തിയെന്ന് കുവൈറ്റ് വൈദ്യുതി മന്ത്രാലയം

  • 04/05/2022

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വടക്കൻ പ്രദേശത്ത് റമദാൻ മാസത്തിൽ 19 നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് വൈദ്യുതി മന്ത്രാലയത്തിലെ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീമിന്റെ ഡെപ്യൂട്ടി ഹെഡ് എഞ്ചിനിയർ അഹമ്മദ് അൽ ഷമ്മാരി അറിയിച്ചു. ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. റമദാൻ മാസം ആയതിനാൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ വൈദ്യുതി ബന്ധം മാത്രമേ വിച്ഛേദിച്ചിട്ടുള്ളുവെന്നും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനാലാണ് ഈ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീമിന്റെ പരിശോധനയിൽ 600ൽ കൂടുതൽ മുന്നറിയിപ്പുകളാണ് നൽകിയിട്ടുള്ളത്. റമദാൻ മാസത്തിൽ ഉടനീളം സ്വകാര്യ ഭവന, മാതൃകാ ഭവന മേഖലകളിലെ നിയമലംഘനങ്ങൾ നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നത്. എത്രയും വേ​ഗം നിയമലംഘനം മാറ്റണമെന്നും അതിനായി കൃത്യമായ സമയവും ഇവർക്ക് നൽകിയിരുന്നു. എന്നാൽ, മുന്നറിയിപ്പുകൾ നൽകിയിട്ടും നിയമങ്ങൾ പാലിക്കാതിരുന്ന കെട്ടിടങ്ങളുടെ വൈദ്യുതിയാണ് വിച്ഛേദിച്ചത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News