ഈദ് അവധി: കുവൈറ്റ് തീയറ്റുകളിലേക്ക് നിരവധി അറബ്, അന്താരാഷ്ട്ര സിനിമകൾ പ്രദർശനത്തിനെത്തി

  • 04/05/2022

കുവൈത്ത് സിറ്റി: ഈദ് അവധിക്ക് നിരവധി അറബ്, അന്താരാഷ്ട്ര സിനിമകൾ പ്രദർശനത്തിനെത്തിച്ച് രാജ്യത്തെ പ്രാദേശിക തീയറ്ററുകൾ. ആക്ഷൻ, കോമഡി, സയൻസ് ഫിക്ഷൻ തുടങ്ങിയ നിരവധി ജോണറിലുള്ള സിനിമകൾ പ്രദർശനത്തിനെത്തിയിട്ടുണ്ട്. പ്രധാനമായും കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിലാണ് പ്രവർത്തനം.

പ്രധാനമായും മൂന്ന് അറബ് സിനിമകളാണ് ഇപ്പോൽ പ്രദർശനം തുടരുന്നത്. ഈജിപ്ഷ്ൻ ആർട്ടിസ്റ്റ് അഹമ്മദ് ഹെൽമിയു‌ടെ വൺ ടാനി മികച്ച പ്രതികരണമാണ് നേടുന്നത്. അതോടൊപ്പം  തന്നെ ഹിന്ദി, മലയാളം, തമിഴ്  ചിത്രങ്ങൾക്കും നല്ല തിരക്കാണ്, മലയാളത്തിൽ നിന്നും ജന ഗണ മന, സിബിഐ , എന്നീ ചിത്രങ്ങളും KGF മൾട്ടി ലാംഗ്വേജ്  ഉം പ്രദർശനത്തിനുണ്ട്.   

ബാറ്റ്മാൻ പോലെയുള്ള അന്താരാഷ്ട്ര സിനിമകൾ ഇപ്പോഴും റെക്കോർഡ് വരുമാനം നേടിക്കൊണ്ടിരിക്കുന്നുമുണ്ട്. അന്താരാഷ്‌ട്ര താരം ലിയാം നീസന്റെ മെമ്മറി എന്ന സിനിമ ആഗോളതലത്തിൽ ലോഞ്ച് ചെയ്‌തതിന് ശേഷം മികച്ച അഭിപ്രായം നേടിയ റിലീസുകളിലൊന്നാണ്. ആക്ഷനും സസ്പെൻസും നിറഞ്‍ ചിത്രത്തിനെ പ്രേക്ഷകരെ പിടിച്ചിരുത്താൻ സാധിക്കുന്നുണ്ട്. ആ​ഗോള തലത്തിൽ തന്നെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന കോമഡി അഡ്വഞ്ചർ ചിത്രം സോണിക് ദി ഹെഡ്​ഗെഹോ​ഗ് 2 കുവൈത്തിലും മികച്ച പ്രതികരണം സ്വന്തമാക്കി കഴിഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News